മസ്ജിദുന്നബവിയില്‍ 275 വിദ്യാര്‍ഥികള്‍ ഹാഫിളുകളായി

മദീന | മസ്ജിദുന്നബവിയില്‍ 275 വിദ്യാര്‍ഥികള്‍ ഹാഫിളുകളായി. വിശുദ്ധ ഖുര്‍ആന്‍ മനപ്പാഠമാക്കുന്നതിനുള്ള മദീനയിലെ പ്രത്യേക ചാരിറ്റബിള്‍ സൊസൈറ്റിയിലെ 49-50 ബാച്ചിലെ വിദ്യാര്‍ഥികളാണ് പഠനം പൂര്‍ത്തിയാക്കിയത്. ഹാഫിളുകള്‍ക്കുള്ള സനദ്ദാനം തറാവീഹ് നിസ്‌കാരത്തിനു ശേഷം മസ്ജിദുന്നബവിയില്‍ നടന്ന പരിപാടിയില്‍ മദീന ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നിര്‍വഹിച്ചു.

വിശുദ്ധ ഖുര്‍ആന്‍ പാരായണം, സംരക്ഷണം, വ്യാഖ്യാനം എന്നിവയിലൂടെ ഖുര്‍ആനിനും സുന്നത്തിനും വേണ്ടിയുള്ള സംരംഭങ്ങളെയും സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സല്‍മാന്‍ രാജാവിന്റെ പിന്തുണയെയും ഫൈസല്‍ ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍ പ്രശംസിച്ചു.

 



source https://www.sirajlive.com/275-students-in-hafiz-at-masjidunnabavi-275-students-in-hafiz-at-masjidunnabavi.html

Post a Comment

أحدث أقدم