മക്ക | വിശുദ്ധ ഉംറ കര്‍മം നിര്വഹിക്കുന്നതിനായായി പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ ഐവറി കോസ്റ്റിന്റെ പ്രസിഡന്റ് അലസാനെ ഔട്ടാര സഊദിയിലെത്തി. ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മക്ക മേഖലാ ഗവര്‍ണറുടെ ഉപദേശകനും ജിദ്ദ ആക്ടിംഗ് ഗവര്‍ണറുമായ സഊദ് ബിന്‍ അബ്ദുല്ല ബിന്‍ ജലാവി രാജകുമാരനും മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
ഉംറ കര്‍മങ്ങള്‍ നിര്‍വഹിച്ച ശേഷം പ്രസിഡന്റും പ്രതിനിധി സംഘങ്ങളും ഇരുഹറം കാര്യാലയ മേധാവികളുടെ നേതൃത്വത്തില്‍ വിശുദ്ധ കഅ്ബയില്‍ പ്രവേശിച്ച് പ്രാര്‍ഥന നടത്തി.
source https://www.sirajlive.com/ivory-coast-president-arrives-in-saudi-arabia-to-perform-umrah-he-entered-the-holy-ka-39-bah-and-prayed.html
إرسال تعليق