ബംഗാളില്‍ സി പി എം തിരിച്ചുവരും: മുഹമ്മദ് സലീം

കണ്ണൂര്‍ |  ബംഗാള്‍ ഭരണത്തിലേക്ക് സി പി എം മടങ്ങിവരുമെന്ന് സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം. കോണ്‍ഗ്രസുമായി നേരത്തെയുണ്ടാക്കിയത് താത്കാലിക കൂട്ടുകെട്ട് മാത്രമാണ്. പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനമനുസരിച്ചാകും ഇനിയുള്‌ല ബന്ധങ്ങളെന്നും മുഹമ്മദ് സലീം പറഞ്ഞു. കണ്ണൂരില്‍ പാര്‍ട്ടി കോണ്‍ഗ്രസ് പരിപാടിക്കിടെ ഒരു ചാനലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ നയങ്ങള്‍ ബി ജെ പിക്ക് എതിരല്ല. കേന്ദ്ര ഏജന്‍സികളുമായി വിധേയപ്പെടുന്നവരോട് സഖ്യമില്ല. മുമ്പ് ബി ജെ പിയുമായി സഖ്യമുണ്ടാക്കിയവരുമായും സഖ്യമുണ്ടാക്കില്ല.

ഓരോ സംസ്ഥാനത്തേയും സാഹചര്യം വിത്യസ്തമായതിനാല്‍ കേരള മോഡല്‍ ദേശീയ മാതൃകയല്ല. എങ്കിലും കേരളത്തിലെ ചില നയങ്ങള്‍ ബി ജെ പിക്ക് ബദല്‍ സൃഷ്ടിക്കുന്നു. കേരളത്തിലെ ജനങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന് പാര്‍ട്ടിക്ക് അറിയാം. ഗതാഗത സംവിധാനങ്ങളില്‍ കേരളത്തില്‍ പ്രതിസന്ധികളുണ്ട്. കെ റെയിലില്‍ സംസ്ഥാന സര്‍ക്കാറിനും പാര്‍ട്ടിക്കും തീരുമാനമെടുക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 



source https://www.sirajlive.com/cpm-to-return-to-bengal-mohammad-saleem.html

Post a Comment

Previous Post Next Post