മുംബൈ | ശിവം ദുബെയുടെയും റോബിന്‍ ഉത്തപ്പയുടെയും തീപ്പൊരി ബാറ്റിംഗിന്റെ അകമ്പടിയില്‍ റോയല്‍ ചലഞ്ചേഴ്‌സിനെ പരാജയപ്പെടുത്തി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. 23 റണ്‍സിനാണ് വിജയം. നിലവിലെ ചാമ്പ്യന്‍ ടീമിന്റെ ആദ്യ ജയമാണിത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ഉയര്‍ത്തിയ 217 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂരിന് നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 193 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
46 പന്തില്‍ പുറത്താകാതെ 95 റണ്‍സെടുത്ത ശിവം ദുബെയും 50 പന്തില്‍ 88 റണ്‍സെടുത്ത റോബിന്‍ ഉത്തപ്പയും ചേര്‍ന്നാണ് ചെന്നൈയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. അഞ്ച് ബൗണ്ടറികളും എട്ട് സിക്സറുകളും ഉള്‍പ്പെടുന്നതായിരുന്നു ദുബെയുടെ ഇന്നിംഗ്സ്. ഉത്തപ്പ നാല് ബൗണ്ടറിയും ഒമ്പത് സിക്സറും പറത്തി. 17 സിക്സറുകളാണ് ഇരുവരും ചേര്‍ന്ന് ആകെ പറത്തിയത്. ദുബെയുടെ കരിയറിലെ ഉയര്‍ന്ന ടി20 സ്‌കോര്‍ ആണിത്. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 74 പന്തില്‍ 165 റണ്‍സ് നേടി. ഋതുരാജ് ഗെയ്ക്്വാദ് (17), മോയിന്‍ അലി (മൂന്ന്), രവീന്ദ്ര ജഡേജ (പൂജ്യം) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ധോണി റണ്ണൊന്നുമെടുക്കാതെ പുറത്താകാതെ നിന്നു.
മറുപടി ബാറ്റിംഗില്‍ ഷെഹ്ബാസ് അഹ്്മദ് (27 പന്തില്‍ 41), ദിനേശ് കാര്‍ത്തിക് (14 പന്തില്‍ 34), സുയാഷ് പ്രഭുദേശായി (18 പന്തില്‍ 34), ഗ്ലെന്‍ മാക്‌സ്വെല്‍ (11 പന്തില്‍ 26) എന്നിവരിലൂടെ ബാംഗ്ലൂര്‍ പൊരുതിയെങ്കിലും ലക്ഷ്യത്തിലെത്താനായില്ല.
source https://www.sirajlive.com/dubey-uthappa-firing-chennai-enjoying-the-sweetness-of-their-first-win.html
Post a Comment