കോഴിക്കോട് | ഭാര്യയുടെ സ്വത്ത് കണ്ടുകെട്ടിയ നടപടി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ രാഷ്ട്രീയ പകപോക്കലാണെന്ന് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. കേന്ദ്ര ഏജന്‍സികളെ കൂട്ടുപിടിച്ച് സി പി എം നടത്തുന്ന വേട്ടയെ നിയമപരമായി നേരിടും. സ്വത്ത് കണ്ടെത്താന്‍ ശ്രമം നടത്തിയവര്‍ നിരാശരാകേണ്ടി വരുമെന്നും ഷാജി പറഞ്ഞു.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ എം ഷാജിയുടെ ഭാര്യ ആശാ ഷാജിയുടെ സ്വത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ആണ് കണ്ടുകെട്ടിയത്. 25 ലക്ഷം രൂപ വരുന്ന സ്വത്താണ് ഇ ഡി കണ്ടുകെട്ടിയത്. കെ എം ഷാജി എം എല്‍ എയായിരുന്ന അഴീക്കോട് മണ്ഡലത്തിലെ സ്‌കൂളിന് പ്ലസ് ടു ബാച്ച് അനുവദിക്കാന്‍ മാനേജ്‌മെന്റില്‍ നിന്ന് 25 ലക്ഷം കോഴ വാങ്ങിയെന്നതിലാണ് ഇ ഡി കേസെടുത്തിരുന്നത്. ഈ കേസില്‍ കെ എം ഷാജിയെയും ഭാര്യയെയും നിരവധി തവണ ഇ ഡി ചോദ്യം ചെയ്തിരുന്നു.
source https://www.sirajlive.com/km-shaji-says-confiscation-of-wife-39-s-property-is-political-malice-will-face-legal-action.html
Post a Comment