ബെയ്‌റൂട്ട് | വടക്കുപടിഞ്ഞാറന്‍ സിറിയയിലെ വിമതരുടെ നിയന്ത്രണത്തിലുള്ള ഗ്രാമത്തില്‍ തിങ്കളാഴ്ച സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ നാലു വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു. സ്‌കൂളിലേക്ക് പോകുകയായിരുന്ന കുട്ടികളാണ് കൊല്ലപ്പെട്ടത്.
ഇഡ്ലിബ് പ്രവിശ്യയിലെ മാറെത് അല്‍-നാസന്‍ ഗ്രാമത്തിലായിരുന്നു സൈന്യത്തിന്റെ ഷെല്ലാക്രമണം. സിറിയയുടെ അവസാന വിമത ശക്തികേന്ദ്രമായ ഇഡ്‌ലിബില്‍ 30 ലക്ഷത്തിലധികം ആളുകള്‍ താമസിക്കുന്നുണ്ട്.
2011ല്‍ ആരംഭിച്ച ആഭ്യന്തരയുദ്ധത്തില്‍ കുടിയിറക്കപ്പെട്ടവരാണ് ഇവിടത്തെ താമസക്കാരില്‍ ഭൂരിഭാഗവും
source https://www.sirajlive.com/four-schoolchildren-have-been-killed-in-a-shelling-by-the-army-in-syria.html
إرسال تعليق