തൃശ്ശൂര്‍ | ജില്ലയിലെ വെള്ളിക്കുളങ്ങര ഇഞ്ചക്കുണ്ടില്‍ മാതാപിതാക്കളെ വെട്ടിക്കൊന്ന കേസിലെ പ്രതി അനീഷ് കീഴടങ്ങി.ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ കമ്മീഷണര്‍ ഓഫീസില്‍ നേരിട്ടെത്തിയാണ് കീഴടങ്ങിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
കുടുംബവഴക്കിനെ തുടര്‍ന്നാണ് മകന് അച്ഛനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തിയത്. അറുപതുകാരനായ കുട്ടന്, അമ്പത്തിയഞ്ചുകാരിയായ ചന്ദ്രിക എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതുവഴി വന്ന നാട്ടുകാരാണ് വീടിന് മുന്നില്‍ കൊല്ലപ്പെട്ട നിലയില്‍ കുട്ടനെയും ചന്ദ്രികയെയും കണ്ടെത്തിയത്.
source https://www.sirajlive.com/the-accused-who-hacked-his-parents-in-thrissur-surrendered.html
إرسال تعليق