കണ്ണൂര്‍ | ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ദയ മെഡിക്കല്‍സ് ജീവനക്കാരന് ഹാരിസ് (25) ആണ് മരിച്ചത്. അര്‍ദ്ധരാത്രി കണ്ണൂര്‍ താഴെ ചൊവ്വയിലാണ് അപകടം .
മംഗലാപുരത്തുനിന്നും പാചക വാതകവുമായി വരികയായിരുന്നു ടാങ്കര്‍ ലോറി. റോഡരികില്‍ നിന്ന് ഫോണ്‍ ചെയ്യുകയായിരുന്ന ഹാരിസിന് മേല്‍ ലോറി ഇടിച്ച് കയറുകയായിരുന്നു. അമിതവേഗതയിലായിരു ലോറിയെന്ന് ദൃസാക്ഷികള്‍ പറഞ്ഞു. അപകടത്തില്‍ കട പൂര്‍ണ്ണമായും തകര്‍ന്നു. സ്ഥിരം അപകട മേഖലയാണിത്.
source https://www.sirajlive.com/a-young-man-was-killed-when-a-tanker-lorry-rammed-into-a-shop-in-kannur.html
Post a Comment