യു ഡി എഫ് മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പല്‍: എം വി ജയരാജന്‍

മലപ്പുറം | യു ഡി എഫ് കേരളത്തില്‍ മുങ്ങിത്താഴുന്ന കപ്പലാണെന്ന് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. കടലില്‍ മുങ്ങാതിരിക്കണമെങ്കില്‍ രക്ഷപ്പെടണം. ഏതെങ്കിലും കക്ഷിക്ക് മുങ്ങിച്ചാവാതെ രക്ഷപ്പെടണമെങ്കില്‍ ഇപ്പോള്‍ വേണമെന്നും എം വി ജയരാജന്‍ പറഞ്ഞു. ലീഗിനെ ഇ പി ജയരാജന്‍ എല്‍ ഡി എഫിലേക്ക് ക്ഷണിച്ചത് സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എം വി ജയരാജന്‍.

കോണ്‍ഗ്രസാണ് യു ഡി എഫിലെ കക്ഷികളെ കടലില്‍ മുക്കുന്നത്. ആ പാര്‍ട്ടികള്‍ തന്നെ ഇക്കാര്യം തിരിച്ചറിയുന്നുണ്ട്. ലീഗിലെ പല നേതാക്കളും സിപിഎമ്മിലേക്ക് വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കെ റെയില്‍ കല്ല് പറിക്കുന്ന കെ പി സി സി പ്രസിഡന്റ് കെ സുധാകരനെ ഉടന്‍ കേസെടുത്ത് ജയിലിലടക്കണമെന്നും എം വിജയരാജന്‍ ആവശ്യപ്പെട്ടു. ജുഡീഷ്യറിയെ ധിക്കരിച്ച സുധാകരന്‍ തന്നെ പോലെ ജയിലില്‍ പോയി ഗോതമ്പ് ദോശ തിന്നാന്‍ തയ്യാറാകണം. ഉദ്യോഗസ്ഥരെ കൊല്ലുമെന്ന് സുധാകരന്റെ ചാവേറുകള്‍ ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് ഉദ്യോഗസ്ഥര്‍ കല്ലിടല്‍ നിര്‍ത്തിയത്. ബൂട്ടിട്ട് സമരക്കാരെ ചവിട്ടിയ പോലീസ് നടപടി തെറ്റാണെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

 

 



source https://www.sirajlive.com/udf-sinking-ship-mv-jayarajan.html

Post a Comment

Previous Post Next Post