മലപ്പുറം | വഖ്ഫ് ബോര്‍ഡ് നിയമനം പി എസ് സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത മതസംഘടനാ നേതാക്കളുടെ യോഗത്തില്‍ പുതിയ ഉറപ്പൊന്നും നല്‍കാത്ത മുഖ്യമന്ത്രി തെറ്റിദ്ധാരണ പരത്തുന്ന പ്രതികരണങ്ങളാണ് നടത്തിയതെന്ന് മുസ്്‌ലിം ലീഗ് ഉന്നതാധികാര സമിതിയംഗം കെ പി എ മജീദ്. പച്ചക്കള്ളം പറഞ്ഞ മുഖ്യമന്ത്രി തിരുത്താന്‍ തയാറാകണം. ഗവര്‍ണര്‍ ഒപ്പുവെക്കുന്നത് വരെ ആരും എതിര്‍പ്പ് അറിയിച്ചില്ലെന്നാണ് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞത്. എന്നാല്‍ ഇത് തീര്‍ത്തും അവാസ്തവമാണ്. മത നേതാക്കളെയെല്ലാം വിളിച്ചുകൂട്ടി ഇത്തരത്തില്‍ നുണ പറയാന്‍ എങ്ങനെ മുഖ്യമന്ത്രിക്ക് കഴിയുന്നു.
വിഷയത്തില്‍ ആശങ്കകളെല്ലാം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന പഴയ മറുപടി തന്നെയാണ് ഇന്നും സര്‍ക്കാറിനുള്ളത്. ഈ നിയമം അവതരിപ്പിക്കുന്ന സമയത്ത് ക്രമപ്രശ്‌നം ഉന്നയിക്കുന്നത് എന്‍ ശംസുദ്ദീന്‍ എം എല്‍ എയാണ്. ഇത് ഭരണഘടനാപരമായി നിലനില്‍ക്കുന്നതല്ലെന്ന് അദ്ദേഹം വാദിച്ചു. നിയമം പിന്‍വലിക്കും വരെ ലീഗ് സമര രംഗത്തുണ്ടാകുമെന്നും റമസാന്‍ മാസം കഴിഞ്ഞാല്‍ കൂടുതല്‍ ശക്തമായ പ്രതിഷേധ സമരങ്ങള്‍ക്ക് രൂപം നല്‍കുമെന്നും കെ പി എ മജീദ് വ്യക്തമാക്കി.
source https://www.sirajlive.com/appointment-of-waqf-cm-gives-no-new-assurance-majeed.html
إرسال تعليق