തിരുവനന്തപുരം | കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ഇന്ന് ശമ്പളം കൊടുക്കാമെന്ന മന്ത്രിയുടേയും മാനേജ്‌മെന്റിന്റേയും ഉറപ്പ് പാലിക്കാനാകില്ലെന്ന് സൂചന. സര്‍ക്കാര്‍ പതിവായി നല്‍കുന്ന മുപ്പത് കോടി രൂപ ഇന്നലെ നല്‍കിയെങ്കിലും എല്ലാ ജീവനക്കാര്‍ക്കും ശമ്പളം നല്‍കാന്‍ ഇത് മതിയാകില്ല. ബാക്കി വേണ്ട 55 ലക്ഷം രൂപയ്ക്കായി ബേങ്ക് വായ്പ തരപ്പെടുത്താനുള്ള ശ്രമത്തിലാണ് മാനേജ്‌മെന്റ്.ഇന്ന് അര്‍ദ്ധരാത്രി വരെ ശമ്പളത്തിനായി കാത്തിരിക്കുമെന്നാണ് തൊഴിലാളി നേതാക്കള്‍ പറയുന്നത്. ശമ്പളം കിട്ടിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളിലേക്ക് നീങ്ങാനാണ് ആലോചന.
അതേസമയം ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനില്ലാതെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് ഒന്നേകാല്‍ കോടി മുടക്കി ബസ് കഴുകാന്‍ യന്ത്രം വാങ്ങുന്നതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ശമ്പളത്തിനോ നിത്യ ചെലവുകള്‍ക്കോ മാറ്റിവച്ച തുക ഉപയോഗിച്ചല്ല വാഷിങ് യൂണിറ്റ് വാ്ങ്ങുന്നതെന്നാണ് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് നല്‍കുന്ന വിശദീകരണം. നിലവില്‍ 425 വാര്‍ഷര്‍മാര്‍ ബസ് ഒന്നിന് 25 രൂപ നിരക്കിലാണ് പുറം ഭാഗം കഴുകി വൃത്തി ആക്കുന്നത്.
source https://www.sirajlive.com/indications-are-that-the-salary-distribution-in-ksrtc-may-be-suspended-today-employees-preparing-for-agitation.html
Post a Comment