സംഘാടക സമിതി രൂപവത്ക്കരിച്ചു

കോഴിക്കോട് | ലോകകേരള സഭ സമ്മേളനത്തിന്റെ ഭാഗമായി ജൂണ്‍ 11ന് ‘പ്രവാസവും വികസനവും’ എന്ന വിഷയത്തില്‍ കോഴിക്കോട് ടൗണ്‍ഹാളില്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ വിജയിപ്പിക്കുന്നതിനായി സംഘാടക സമിതി രൂപവത്ക്കരിച്ചു. കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ ബാദുഷ കടലുണ്ടി കണ്‍വീനറും നോര്‍ക്ക റൂട്ട്സ് കോഴിക്കോട് മേഖലാ ഓഫീസ് സെന്റര്‍ മാനേജര്‍ ടി അനീഷ് ചെയര്‍മാനുമായി 51 അംഗ സംഘാടക സമിതിക്കാണ് രൂപംകൊടുത്തിട്ടുള്ളത്.

നോര്‍ക്ക റൂട്ട്സ് മേഖലാ ഓഫീസില്‍ ചേര്‍ന്ന സംഘാടക സമിതി രൂപവത്ക്കരണ യോഗത്തില്‍ ബാദുഷ കടലുണ്ടി അധ്യക്ഷത വഹിച്ചു. പ്രവാസി ക്ഷേമനിധി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ രാകേഷ്, മലയാളം മിഷന്‍ രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് സ്വാലിഹ, വിവിധ പ്രവാസി സംഘടനാ പ്രതിനിധികള്‍ സംബന്ധിച്ചു.

 



source https://www.sirajlive.com/the-organizing-committee-was-formed.html

Post a Comment

أحدث أقدم