തിരുവനന്തപുരം സിനിമാ രംഗത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന വിവിധ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി സാംസ്കാരികമന്ത്രി സജി ചെറിയാന് വിളിച്ചുചേര്‍ത്ത യോഗം ഇന്ന്. സിനിമാ രംഗത്തെ സംഘടനകളായ അമ്മ, മാക്ട, ഫെഫ്ക, ഡബ്ല്യു സി സി, ഫിലിം ചേമ്പര്‍, പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തുടങ്ങിയ സംഘടനകളുടെ പ്രതിനിധികള്‍ സംബന്ധിക്കും. രാവിലെ 11-ന് തിരുവനന്തപുരത്താണ് യോഗം.
ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെയും അടൂര്‍ ഗോപാലകൃഷ്ണന് കമ്മിറ്റിയുടെയും ശിപാര്‍ശകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തയാറാക്കിയ നിയമത്തിന്റെ കരടാണ് പ്രധാന ചര്‍ച്ചാ വിഷയം. ചലച്ചിത്ര അക്കാദമി, ചലച്ചിത്ര വികസന കോര്പറേഷന്, സാംസ്കാരിക ക്ഷേമനിധി തുടങ്ങിയവയുടെ ഭാരവാഹികളും സര്‍ക്കാര്‍ പ്രതിനിധികളും ചര്‍ച്ച ചെയ്താണ് കരടു നിയമത്തിനു രൂപം നല്‍കിയത്.
അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടരുതെന്ന് ഡബ്ല്യു സി സി ആവശ്യപ്പെട്ടെന്ന പി രാജീവിന്റെ പരാമര്‍ശത്തിനെതിരെ യോഗത്തില്‍ പ്രതിനിധികള്‍ പ്രതിഷേധം അറിയിച്ചേക്കും.
source https://www.sirajlive.com/women-39-s-issues-in-cinema-meeting-today-chaired-by-the-minister.html
إرسال تعليق