അബൂദബി യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ മയ്യിത്ത് അബൂദബി ബതീന്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കി. യു എ യില്‍ 40ഉം മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ മൂന്ന് ദിവസവും ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു. വിടവാങ്ങിയ നേതാവിനോടുള്ള ആദര സൂചകമായി ഇന്ത്യയിലും ഇന്ന് ദുഃഖാചരണമാണ്. ഇന്ത്യയില്‍ ദേശീയ പതാക താഴ്ത്തിക്കെട്ടും. ഔദ്യോഗിക വിനോദ പരിപാടികളൊന്നുമുണ്ടാകില്ല.
2004 മുതല്‍ യു എ ഇയുടെ പ്രസിഡന്റും സര്‍വ സൈന്യാധിപനും അബൂദബി എമിറേറ്റിന്റെ ഭരണാധികാരിയുമായിരുന്നു ശൈഖ് ഖലീഫ ബിന്‍സായിദ് അല്‍ നഹ്യാന്. യു എ ഇയിലെ മറ്റ് ഭരണാധികാരികളും നേതാക്കളും സംസ്കാര ചടങ്ങില്‍ സംബന്ധിച്ചു. ബതീന്‍ സുല്‍ത്താന്‍ മസ്ജിദില്‍ നടന്ന മയ്യിത്ത് നമസ്കാരത്തിലും നൂറുകണക്കിനാളുകള്‍ ഭാഗഭാക്കായി. രാജ്യത്തെ എല്ലാ പള്ളികളിലും മയ്യിത്ത് നമസ്കാരവും പ്രത്യേക പ്രാര്‍ഥനകളും നടന്നു.
source https://www.sirajlive.com/the-body-of-sheikh-khalifa-bin-zayed-al-nahyan-was-laid-to-rest.html
Post a Comment