ഉമ്മന്‍ചാണ്ടിക്കെതിരായ സോളാര്‍ പീഡനക്കേസ്; പരാതിക്കാരിക്കൊപ്പം സിബിഐ സംഘം ക്ലിഫ് ഹൗസില്‍

തിരുവനന്തപുരം |  സോളാര്‍ കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി സിബിഐ സംഘം ക്ലിഫ് ഹൗസില്‍. സിബിഐ ഇന്‍സ്‌പെക്ടര്‍ നിബുല്‍ ശങ്കറിന്റെ നേത്യത്വത്തില്‍ പരാതിക്കാരിക്കൊപ്പമാണ് തെളിവെടുപ്പിനെത്തിയത്. മുഖ്യമന്ത്രിയായിരിക്കെ ക്ലിഫ് ഹൗസില്‍ വെച്ച് ഉമ്മന്‍ ചാണ്ടി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. 2012 ലാണ് കേസിനാസ്പദമായ സംഭവം.

സോളാര്‍ അഴിമതി കേസുമായി ബന്ധപ്പെട്ട് ആറ് പീഡന പരാതികളിലാണ് സിബിഐ സംഘം അന്വേഷണം നടത്തുന്നത്. ഓരോ പരാതികളും ഓരോ സംഘമാണ് പരിശോധിക്കുന്നത്. ഇപ്പോള്‍ ഉമ്മന്‍ചാണ്ടിക്കെതിരേയുള്ള പരാതിയുടെ തെളിവെടുപ്പിനായാണ് സിബിഐ സംഘം ക്ലിഫ് ഹൗസില്‍ എത്തിയിരിക്കുന്നത്. പ്രത്യേക അനുമതി വാങ്ങിയതിന് ശേഷമാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ തെളിവെടുപ്പ് നടക്കുന്നത്.

സോളാര്‍ തട്ടിപ്പ് കേസിലെ പരാതിക്കാരിയുടെ ആവശ്യപ്രകരാണ് ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസ് സിബിഐക്ക് സര്‍ക്കാര്‍ വിട്ടത്. ക്ലിഫ് ഹൗസില്‍ വച്ച് ഉമ്മന്‍ചാണ്ടി പീഡിപ്പിച്ചുവെന്നായിരുന്നു പരാതിക്കാരിയുടെ മൊഴി. എന്നാല്‍ അന്വേഷണത്തില്‍ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്. മറ്റുള്ളവര്‍ക്കെതിരെയും ലൈംഗി പീഡനത്തില്‍ തെളിവുകള്‍ കണ്ടെത്താന്‍ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിരുന്നില്ല.

 



source https://www.sirajlive.com/solar-harassment-case-against-oommen-chandy-cbi-team-with-complainant-at-cliff-house.html

Post a Comment

أحدث أقدم