കണ്ണൂര്‍ | പയ്യന്നൂര്‍ കണ്ടങ്കാളിയില്‍ പാലം നിര്‍മാണത്തിലെ അപാകത ചോദ്യം ചെയ്ത യുവാക്കളെ നടുറോഡില്‍ മര്‍ദിച്ചു. എസ്റ്റിമേറ്റ് പ്രകാരം 5.5 മീറ്ററില്‍ നിര്‍മിക്കേണ്ട പാലം നാല് മീറ്ററില്‍ മാത്രം നിര്‍മിക്കുന്നതാണ് ഇവര്‍ ചോദ്യം ചെയ്തത്. ലിജേഷ്, സുരേഷ് എന്നീ യുവാക്കളെയാണ് പവിത്രന്‍, മകന്‍ മധു എന്നിവര്‍ മര്‍ദിച്ചത്.
വട്ടക്കുളം ബ്രാഞ്ച് സെക്രട്ടറിയാണ് പവിത്രന്‍. പാലം നിര്‍മാണത്തിലെ അപാകത വിവരാവകാശ നിയമം അനുസരിച്ച് ലഭിച്ച രേഖകള്‍ സഹിതം ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതാണ് പ്രകോപനം. മര്‍ദനം സംബന്ധിച്ച് പരാതി നല്‍കിയെങ്കിലും പോലീസ് നടപടി സ്വീകരിച്ചില്ലെന്നും പരാതിയുണ്ട്.
പ്രദേശവാസികള്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏക പാലമാണ് ഇവിടെ നിര്‍മിക്കുന്നത്. ഏഴ് മീറ്റര്‍ നീളത്തില്‍ നിര്‍മിക്കുന്ന പാലത്തിന്റെ വീതി അഞ്ചര മീറ്ററാണ് എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തിയത്. ഇതിനായി ഏഴ് ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. അരികിലുള്ള മരം മുറിക്കാനുള്ള ഫണ്ടില്ലാത്തതിനാല്‍ പാലം വീതി കുറച്ചതെന്നാണ് കരാറുകാരുടെ ന്യായീകരണം.
source https://www.sirajlive.com/torture-of-youths-who-questioned-the-inadequacy-of-the-bridge-construction.html
إرسال تعليق