ജിദ്ദ | ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ കുഴഞ്ഞുവീണ മലായാളി ഉംറ തീർഥാടകൻ മരിച്ചു. തൃശ്ശൂർ മാമ്പ്ര എരയംകുടി അയ്യാരിൽ വീട്ടിൽ എ കെ ബാവു (79) ആണ് മരിച്ചത്. ഉംറ തീർഥാടനം പൂർത്തിയാക്കി കേരളത്തിലേക്ക് മടങ്ങുന്നതിനായി കഴിഞ്ഞ ദിവസം ജിദ്ദ വിമാനത്താവളത്തിലെത്തിയിരുന്നു.
മക്കളായ ബീന, ബിജിലി, മരുമകൻ അബ്ബാസ് എന്നിവരോടൊപ്പമായിരുന്നു ഉംറ നിർവഹിക്കാനെത്തിയിരുന്നത്. ഇവർ മടക്ക യാത്ര റദ്ദാക്കി ജിദ്ദയിൽ തന്നെയുണ്ട്. ഭാര്യ: ബീവാത്തുമ്മ. മറ്റ് മക്കൾ :ബൈജു, ബാനു. മരുമക്കൾ : നിഷ, ഷിബി ഇസ്മാഇൽ. നിയമ നടപടികൾ പൂർത്തിയാക്കി ഖബറടക്കം ജിദ്ദയിൽ നടക്കും.
source https://www.sirajlive.com/malayalee-umrah-pilgrim-dies-after-crash-at-jeddah-airport.html
إرسال تعليق