മദീന | ഇന്ത്യന്‍ ഹജ്ജ് വെല്‍ഫെയര്‍ ഫോറം മദീന വളണ്ടിയര്‍ ക്യാമ്പ് സംഘടിപ്പിച്ചു. മദീനയിലെ ഹവാലിയിലുള്ള ഇസ്തിറാഹ ആലിയയില്‍ നടന്ന പരിപാടി അബ്ദുല്‍ ശുകൂര്‍ അല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. അല്ലാഹുവിന്റെ അതിഥികളെ സഹായിക്കാന്‍ കിട്ടുന്ന അവസരം പ്രവാസികള്‍ക്ക് ലഭിക്കുന്ന മഹാഭാഗ്യമാണെന്നും അതിന് മഹത്തായ പ്രതിഫലം ഉണ്ടെന്നും അത് പരമാവധി പ്രയോജനപ്പെടുത്താന്‍ എല്ലാവരും രംഗത്ത് വരണമെന്നും അദ്ദേഹം പറഞ്ഞു.
ഫോറം പ്രസിഡന്റ് അബ്ദുല്‍ കരീം മൗലവി അധ്യക്ഷത വഹിച്ചു. ‘ഹജ്ജിന്റെ ആത്മാവ്’ എന്ന വിഷയത്തില്‍ ഫോറം വൈസ് പ്രസിഡന്റ് അബ്ദുല്‍ കബീര്‍ മാസ്റ്റര്‍ സംസാരിച്ചു. വളണ്ടിയര്‍മാര്‍ക്കുള്ള നിര്‍ദേശങ്ങള്‍ സമിതി അംഗം അഷ്റഫ് ചൊക്ലി വിശദീകരിച്ചു. കോര്‍ഡിനേറ്റര്‍ അന്‍വര്‍ഷ വളാഞ്ചേരി ഉത്‌ബോധനം നടത്തി. സമ്പത്തും സന്താനങ്ങളും ഭൂമിയിലെ അലങ്കാര വസ്തു മാത്രമാണെന്നും അല്ലാഹുവിന്റെ അടുക്കല്‍ പ്രതിഫലം ലഭിക്കാവുന്ന സുകൃതം ചെയ്യാന്‍ ഇഹലോക ജീവിതത്തില്‍ നമുക്ക് കഴിയുന്നതിലൂടെയാണ് ജീവിത വിജയം നേടാന്‍ കഴിയുകയെന്നും അദ്ദേഹം വ്യക്തമാക്കി.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് അബ്ദുറഷീദ് മുസ്ലിയാര്‍ (ഐ സി എഫ്), നിഷാദ് (ആര്‍ എസ് സി), കെ പി മുഹമ്മദ് വെളിമുക്ക് (ഐ എഫ് എഫ്), നിസാര്‍ കരുനാഗപ്പള്ളി (നവോദയ), അബ്ദുല്‍ അസീസ് കുന്നുംപുറം (ഐ എസ് എഫ്), ഹുസൈന്‍ ചോലക്കുഴി (മാപ്പിളകല), മൂസ മമ്പാട് (തനിമ സാംസ്‌കാരിക വേദി), ബഷീര്‍ (ഒ ഐ സി സി ), ഹനീഫ (ഫ്രണ്ട്‌സ് മദീന), അബ്ദുല്‍ കരീം കുരിക്കള്‍ (പ്രവാസി സാംസ്‌കാരിക വേദി), ഹംസ (ടീം മദീന ), അബ്ദുല്‍ ലത്തീഫ് (ഐ എം സി സി), ഹിഫ്സു റഹ്‌മാന്‍ (മിഫ), ശംസുദ്ദീന്‍ (രക്ഷാധികാരി സമിതി അംഗം) പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി അജ്മല്‍ മൂഴിക്കല്‍ സ്വാഗതവും ട്രഷറര്‍ അബ്ദുല്‍ സലാം കല്ലായില്‍ നന്ദിയും പറഞ്ഞു.
source https://www.sirajlive.com/indian-hajj-welfare-forum-organized-a-volunteer-camp-in-madinah.html
Post a Comment