ന്യൂഡല്‍ഹി | വിനയ് കുമാര്‍ സക്സേന ഡല്‍ഹിയുടെ പുതിയ ലഫ്റ്റനന്റ് ഗവര്‍ണറായി നിയമിതനായി. മെയ് 18 ന് വ്യക്തിപരമായ കാരണങ്ങളാല്‍ രാജിവച്ച അനില്‍ ബൈജാലിന് പകരമാണ് സക്സേനയുടെ നിയമനം. നിലവില്‍ ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍ (കെ വി ഐ സി) ചെയര്‍മാനാണ് വിനയ് കുമാര്‍ സക്സേന.
പുതുതായി നിയമിതനായ ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേനയെ ജനങ്ങള്‍ക്ക് വേണ്ടി സ്വാഗതം ചെയ്യുന്നതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ട്വിറ്ററില്‍ കുറിച്ചു. ഡല്‍ഹിയുടെ പുരോഗതിക്കായി ഗവര്‍ണര്‍ക്ക് സര്‍ക്കാറിന്റെ പൂര്‍ണ സഹകരണം ലഭിക്കുമെന്നും കെജ്രിവാള്‍ വ്യക്തമാക്കി.
source https://www.sirajlive.com/vinay-kumar-is-the-lieutenant-governor-of-delhi.html
Post a Comment