കോഴിക്കോട് | പേരാമ്പ്രക്ക് പിന്നാലെ കുറ്റ്യാടിയിലും കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ ബോംബേറ്. അമ്പലക്കുളങ്ങരയിലുള്ള ഓഫീസിന് നേരെ ഇന്ന് പുലര്‍ച്ചെയാണ് ബോംബേറുണ്ടായത്. ഓഫീസിന്റെ ചില്ലുകള്‍ തകര്‍ന്നു. കുറ്റ്യാടി സി ഐയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറന്‍സിക് പരിശോധന നടത്തുമെന്നും സി സി ടി വി കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് പേരാമ്പ്രയിലെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ ബോംബേറുണ്ടായത്. ഓഫീസിന്റെ വാതിലും ചില്ലുകളും തകര്‍ന്നിരുന്നു. കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ മണ്ഡലം കമ്മിറ്റി പ്രസിഡന്റിന് പരുക്കേറ്റതിനെ തുടര്‍ന്ന് ചങ്ങരോത്ത് പഞ്ചായത്തില്‍ ഇന്ന് കോണ്‍ഗ്രസ് ഹര്‍ത്താല്‍ നടത്തുകയാണ്.
source https://www.sirajlive.com/kozhikode-again-bombed-against-the-congress-office.html
Post a Comment