തിരുവനന്തപുരം | സംസ്ഥാനത്തെ ക്ഷീര കര്‍ഷകര്‍ക്ക് വര്‍ഷം മുഴുവന്‍ സബ്സിഡി നല്‍കുമെന്ന് മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി. അടുത്ത മാസം മുതല്‍ സബ്സിഡി നല്കിത്തുടങ്ങും. പദ്ധതി പ്രാവര്‍ത്തികമാക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്. തിരുവനന്തപുരം ആര്യനാട് കച്ചേരിനടയിലെ മില്‍മ പാര്‍ലറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കവെയാണ് മന്ത്രി ഇക്കാര്യമറിയിച്ചത്.
ക്ഷീരദിനത്തില്‍ പതിനായിരം കര്ഷകര്ക്ക്വായ്പ അനുവദിച്ചതായും ക്രെഡിറ്റ് കാര്‍ഡുള്ള മുഴുവന്‍ കര്‍ഷകര്‍ക്കും നാല് ശതമാനം പലിശയില്‍ വായ്പ അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
source https://www.sirajlive.com/year-round-subsidy-for-dairy-farmers-minister-chinchu-rani-with-the-announcement.html
Post a Comment