തിരുവനന്തപുരം | കെ എസ് ആര്‍ ടി സിയിലെ ശമ്പള പ്രതിസന്ധിക്ക് ഉടന്‍ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സി ഐ ടി യു ഇന്ന് ചീഫ് ഓഫീസ് വളയും. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം നല്‍കണമെന്ന, തൊഴിലാളി സംഘടനകള്‍ ഒപ്പിട്ട കരാര്‍ പാലിക്കണമെന്നാണ് ആവശ്യം.
ശമ്പള പ്രശ്‌നവുമായി ബന്ധപ്പെട്ട ഭരണ-പ്രതിപക്ഷാനുകൂല യൂണിയനുകള്‍ നടത്തുന്ന സമരം ശക്തമായി തുടരുകയാണ്. സെക്രട്ടേറിയറ്റ്, കെ എസ് ആര്‍ ടി സി ആസ്ഥാനം എന്നിവക്കു മുമ്പിലും യൂണിറ്റുകളിലും ധര്‍ണയും റിലേ സത്യഗ്രഹവും നടക്കുകയാണ്. ബസ് സര്‍വീസുകള്‍ മുടക്കാതെയാണ് സമരം നടക്കുന്നത്. എന്നിട്ടും പ്രശ്നം പരിഹരിക്കാന്‍ മാനേജ്മെന്റും സര്‍ക്കാരും മുന്നോട്ട് വരുന്നില്ലെന്നാണ് തൊഴിലാളി സംഘടനകളുടെ ആരോപണം. കഴിഞ്ഞ രണ്ടുമാസവും 20ന് ശേഷമാണ് ശമ്പളം നല്‍കിയത്. നിലവില്‍ ശമ്പള വിതരണം ആരംഭിച്ചിട്ടുണ്ടെങ്കിലും എല്ലാ തൊഴിലാളികള്‍ക്കും ശമ്പളം ലഭിച്ചിട്ടില്ല.
source https://www.sirajlive.com/salary-crisis-in-ksrtc-citu-will-surround-the-chief-office-today.html
إرسال تعليق