ന്യൂഡല്‍ഹി | പ്രതിപക്ഷ നിരയില്‍ നിന്ന് ആര് രാഷ്ട്രപതിയായി മത്സരിക്കണമെന്ന് ചര്‍ച്ച ചെയ്യാന്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വിളിച്ച വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ നിര്‍ണായക യോഗം ഇന്ന്. പ്രതിപക്ഷത്തിന്റെ ഐക്യസ്ഥാനാര്‍ഥിയായി മത്സരിക്കാനില്ലെന്ന് എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാര്‍ ഇതിനകം അറിയിച്ചിട്ടുണ്ട്. ഗുലാം നബി ആസാദിനെ പ്രതിപക്ഷ സ്ഥാനാര്‍ഥിയാക്കാണമെന്ന നിര്‍ദേശം പവാര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മമതയുടെ യോഗം നിര്‍ണായകമാണ്.
കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളുമെല്ലാം മമത വിളിച്ച യോഗത്തില്‍ പങ്കെടുക്കും.
ദേശീയ രാഷ്ട്രീയത്തില്‍ ദീര്‍ഘകാല പ്രവൃത്തിപരിചയമുള്ളതും കക്ഷിരാഷ്ട്രീയവ്യത്യാസമില്ലാതെ സ്വീകാര്യതയുള്ളതും മതേതരത്വം ഉയര്‍ത്തിപ്പിടിക്കുന്നതുമായ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ പൊതുധാരണ.
അതിനിടെ രാഷ്ട്രപത്രി തിരഞ്ഞെടുപ്പിനുള്ള വിഞ്ജാപനവും ഇന്നിറങ്ങും. എന്‍ ഡി എയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള നീക്കങ്ങള്‍ ഇതിനകം ബി ജെ പി സജീവമാക്കിയിട്ടുണ്ട്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തുടങ്ങിയ നിരവധി നേതാക്കളുടെ പേരുകള്‍ ബി ജെ പി പരിഗണനയിലുണ്ട്.
source https://www.sirajlive.com/presidential-election-opposition-parties-to-meet-mamata-banerjee-today.html
Post a Comment