അഭിഭാഷകന് നടുറോഡില്‍ മര്‍ദനം; സംഭവം കണ്ട ജഡ്ജി ഇടപെട്ട് പ്രതിയെ പോലീസില്‍ ഏല്‍പ്പിച്ചു

കൊച്ചി  | ഹൈക്കോടതി അഭിഭാഷകനെ നടുറോഡില്‍ മര്‍ദ്ദിച്ചയാളെ ജഡ്ജി ഇടപെട്ട് പോലീസിനെ ഏല്‍പ്പിച്ചു. എറണാകുളം ഫോര്‍ ഷോര്‍ റോഡില്‍ ഇന്ന് രാവിലെ പത്തിനാണ് സംഭവം .ഹൈക്കോടതിയിലേക്ക് കാറില്‍ പോകുകയായിരുന്ന അഡ്വ ലിയോ ലൂക്കോസിനാണ് മര്‍ദ്ദനമേറ്റത്. ലിയോ സഞ്ചരിച്ചിരുന്ന കാറിന്റെ പിന്‍വശത്ത് കാര്‍ ഇടിച്ച ശേഷം ഇറങ്ങി വന്ന് മുഖത്തിന് അടിക്കുകയായിരുന്നു.

തൊടുപുഴ സ്വദേശി ജിജോ സെബാസ്റ്റ്യന്‍ ആണ് ആക്രണം നടത്തിയത്. സംഭവം നടക്കുമ്പോള്‍ അത് വഴി പോകുകകയായിരുന്ന ഹൈകോടതി ജഡ്ജി ജസ്റ്റീസ് എന്‍ നഗരേഷ് കൂടെ ഉണ്ടായിരുന്ന പോലീസുകാരനെ കൊണ്ട് പ്രതിയെ പിടിച്ചു മാറ്റി പോലീസിനെ ഏല്‍പ്പിച്ചു. അടിയുടെ ആഘാതത്തില്‍ അഭിഭാഷകന്റെ ശ്രവണശേഷിക്ക് തകരാര്‍ സംഭവിച്ചു. കാറിന്റെ താക്കോല്‍ ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. പരുക്കേറ്റ അഭിഭാഷകന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

 



source https://www.sirajlive.com/lawyer-beaten-in-nadu-road-the-judge-who-witnessed-the-incident-intervened-and-handed-over-the-accused-to-the-police.html

Post a Comment

Previous Post Next Post