ഗർഭഛിദ്ര അവകാശം റദ്ദാക്കി യു എസ് സുപ്രീം കോടതി

വാഷിംഗ്ടൺ | യു എസിൽ ഗർഭഛിദ്ര അവകാശം റദ്ദാക്കി സുപ്രധാന സുപ്രീം കോടതി ഉത്തരവ്. 1973 ലെ റോ– വേഡ് കേസിലെ വിധി അസാധുവാക്കിയാണ്, ഗർഭഛിദ്രത്തിനുള്ള ഭരണഘടനാ പരിരക്ഷയും നിയമസാധുതയും ഒഴിവാക്കിയത്. അതേസമയം, സംസ്ഥാനങ്ങൾക്ക് സ്വന്തം നിലക്ക് തീരുമാനമെടുക്കാം.

15 ആഴ്ച വളർച്ചയെത്തിയശേഷം നടത്തുന്ന ഗർഭഛിദ്രം നിരോധിച്ചുകൊണ്ട് മിസിസിപ്പി സംസ്ഥാനം പാസാക്കിയ നിയമത്തിനും സുപ്രീം കോടതി പച്ചക്കൊടി കാട്ടി. റോ– വേഡ് വിധി റദ്ദാക്കണമെന്ന മിസിസിപ്പി സംസ്ഥാനത്തിന്റെ ഹരജിയാണ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്. ഇതോടെ, യുഎസിലെ പകുതിയോളം സംസ്ഥാനങ്ങളിലും ഗർഭഛിദ്രം നിരോധിക്കാൻ വഴിയൊരുങ്ങി. ഗർഭഛിദ്രാവകാശം കോടതി റദ്ദാക്കുകയും അതു പുനഃസ്ഥാപിക്കാനുള്ള ഫെ‍ഡറൽ നിയമത്തിനു രൂപം നൽകാതിരിക്കുകയും ചെയ്തതോടെ യു എസിലെ 50 സംസ്ഥാനങ്ങളും പ്രത്യേകം ഗർഭഛിദ്രനിയമം നടപ്പിലാക്കേണ്ടിവരും.



source https://www.sirajlive.com/u-s-supreme-court-overturns-abortion-rights.html

Post a Comment

Previous Post Next Post