മദീനതുന്നൂർ സയൻസ് അക്കാദമിക്ക് മികച്ച വിജയം

പൂനൂർ | എസ് എസ് എൽ സി പരീക്ഷയിൽ   മദീനതുന്നൂർ സയൻസ് അക്കാദമി വിദ്യാർഥികൾക്ക് മികച്ച വിജയം. ശാസ്ത്ര സാങ്കേതിക രംഗത്ത്  ഉന്നത ഗവേഷണ തത്പരരായ പണ്ഡിതരെ വാർത്തെടുക്കുകയെന്ന  ലക്ഷ്യത്തിൽ ഐക്കരപ്പടിയിൽ പ്രവർത്തിക്കുന്ന ഹസനിയ്യ സയൻസ് അക്കാദമിയിലെ വിദ്യാർഥികളാണ് ഉന്നത വിജയം നേടിയത്. ആറ് വിദ്യാർഥികൾ ഫുൾ എ പ്ലസും 8 വിദ്യാർഥികൾ ഒൻപത് എ പ്ലസും നാല് വിദ്യാർഥികൾ എട്ട് എ പ്ലസും  കരസ്ഥമാക്കി നൂറുമേനി കൈവരിച്ചു.

ഹംസ സ്വാദിഖ് കൊടിഞ്ഞി, മുഹമ്മദ് അഷ്മിൽ നീരോൽപാലം , മുഹമ്മദ് ഇസ്ഹാഖ് പുകയൂർ , മുഹമ്മദ് ഉവൈസ് കെ കരേക്കാട്, മുഹമ്മദ് ഹാശിർ ചീക്കോട്, മുഹമ്മദ് ഉവൈസ് പി കെ തലയാട് എന്നിവരാണ് ഫുൾ എ പ്ലസ് നേടിയത്. മദീനതുന്നൂറിന്റെ തന്നെ  വിവിധ കാമ്പസുകളിൽ  ഫൗണ്ടേഷൻ ഇൻ പ്യൂർ സയൻസ് പ്രോഗ്രാമിൽ അവർ തുടർ പഠനം നടത്തും.

ജാമിഅ മദീനതുന്നൂർ പ്രത്യേകം രൂപകൽപ്പന ചെയ്ത  ആറ് വർഷത്തെ ഇന്റഗ്രേറ്റഡ് കറിക്കുലം അനുസരിച്ച് പ്രവർത്തിക്കുന്ന സയന്‍സ് അക്കാദമിയിൽ സ്കൂള്‍ എട്ടാം ക്ലാസിലേക്കാണ്  പ്രവേശനം നല്‍കുന്നത്.



source https://www.sirajlive.com/great-success-for-madinathunnoor-science-academy.html

Post a Comment

Previous Post Next Post