കണ്ണൂര്‍ | പ്രതിപക്ഷ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂരില്‍.തളിപ്പറമ്പ് കരിമ്പം ഇ ടി സിയിലുള്ള കില ക്യാമ്പസില്‍ ആരംഭിക്കുന്ന രാജ്യാന്തര നേതൃപഠന കേന്ദ്രത്തിന്റെ ഉദ്ഘാടനവും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആന്‍ഡ് ലീഡര്‍ഷിപ്പിന്റെ ശിലാസ്ഥാപനവും നിര്‍വഹിക്കാനാണ് മുഖ്യമന്ത്രി എത്തിന്നത്.
മുഖ്യമന്ത്രിയുടെ സുരക്ഷക്കായി കണ്ണൂരിന്റെ വിവിധ ഭാഗങ്ങളിലായി 700ഓളം പോലീസിനെ വിന്യസിക്കും. മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ കറുത്ത മാസ്‌കിനോ, കറുത്ത വസ്ത്രത്തിനോ വിലക്കില്ലെന്ന് പോലീസ് അറിയിച്ചു.
കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ നിന്നും രാവിലെ ഒമ്പത് മണിയോടെ തളിപ്പറമ്പിലേക്ക് എത്തും. രാവിലെ 10.30ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആന്‍ഡ് ലീഡര്‍ഷിപ്പ് കോളജ് ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കും.
source https://www.sirajlive.com/heavy-security-cm-in-taliparamba-today.html
إرسال تعليق