രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപിക്ക് നേട്ടം; ഹരിയാനയില്‍ അജയ് മാക്കന്‍ തോറ്റു

ന്യൂഡല്‍ഹി | രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ മഹാവികാസ് അഗാഡിക്കും ഹരിയാനയില്‍ കോണ്‍ഗ്രസിനും തിരിച്ചടി. മഹാരാഷ്ട്രയില്‍ ബിജെപിയുടെ മൂന്ന് സ്ഥാനര്‍ഥികളും വിജയിച്ചു. ഹരിയാനയില്‍ കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ പരാജയപ്പെട്ടു. ബിജെപി പിന്തുണയോടെ മല്‍സരിച്ച സ്വതന്ത്രസ്ഥാനാര്‍ഥി കാര്‍ത്തികേയ ശര്‍മക്കാണ് ഇവിടെ വിജയം.

കര്‍ണാടക, മഹാരാഷ്ട്ര, ഹരിയാന, രാജസ്ഥാന്‍ സംസ്ഥാനങ്ങളില െ16 രാജ്യസഭാ സീറ്റുകളിലേക്കാണ് വെള്ളിയാഴ്ച വോട്ടെടുപ്പ് നടന്നത്. കര്‍ണാടകയില്‍ ബിജെപിക്ക് മൂന്ന് സീറ്റും കോണ്‍ഗ്രസിന് ഒരു സീറ്റും ലഭിച്ചു. രാജസ്ഥാനില്‍ ബിജെപി അംഗങ്ങളുടെ ക്രോസ് വോട്ടിംഗില്‍ കോണ്‍ഗ്രസിന് മൂന്ന് സീറ്റും ബിജെപി ഒരു സീറ്റും നേടി. ഹരിയാനയില്‍ രണ്ട് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ കൃഷ്ണലാല്‍ പന്‍വാറും ബിജെപി-ജെജെപി പിന്തുണച്ച സ്ഥാനാര്‍ഥി കാര്‍ത്തികേയ ശര്‍മയും വിജയിച്ചു.

കേന്ദ്രമന്ത്രിമാരായ നിര്‍മ്മല സീതാരാമന്‍, പിയൂഷ് ഗോയല്‍, മുന്‍ സംസ്ഥാന മന്ത്രി അനില്‍ ബോണ്ടെ, ധനഞ്ജയ് മഹാദിക് എന്നിവരും നാല് സംസ്ഥാനങ്ങളില്‍ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥികളില്‍ ഉള്‍പ്പെടുന്നു. രണ്‍ദീപ് സുര്‍ജേവാലയെയും ജയറാം രമേശിനെയും രാജ്യസഭയിലേക്ക് അയക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞുവെങ്കിലും മുന്‍ കേന്ദ്രമന്ത്രിയുമായ അജയ് മാക്കന്റെ പരാജയം തിരിച്ചടിയായി.

 



source https://www.sirajlive.com/rajya-sabha-polls-bjp-wins-in-haryana-ajay-maken-lost.html

Post a Comment

أحدث أقدم