തിരുവനന്തപുരം | വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് രോഗി മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. തുടര്‍ ചികിത്സയില്‍ മരിച്ചെന്നാണ് എഫ് ഐ ആറില്‍ പരാമര്‍ശിക്കുന്നതെന്നാണ് വിവരം. എന്നാല്‍, മെഡിക്കല്‍ അശ്രദ്ധയെന്ന പരാമര്‍ശം എഫ് ഐ ആറില്‍ ഇല്ല. മരിച്ച സുരേഷ് കുമാറിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. കേസില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് പോലീസ് നീക്കം.
ഗുരുതര വീഴ്ചയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരില്‍ നിന്നുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. രാവിലെ മുതല്‍ അലേര്‍ട്ട് നല്‍കിയിട്ടും അവയവം എത്തി മണിക്കൂറുകള്‍ കഴിഞ്ഞാണ് വകുപ്പ് മേധാവികള്‍ ആശുപത്രിയില്‍ എത്തിയതെന്ന ആരോപണം ശക്തമാണ്. എറണാകുളത്ത് നിന്ന് അവയവം എത്തുന്ന സമയത്ത് വകുപ്പ് മേധാവികള്‍ ആശുപത്രിയിലുണ്ടായിരുന്നില്ല. രാവിലെ മുതല്‍ അവയവം എത്തും വരെ ഡോക്ടര്‍മാരുടെ വാട്‌സപ്പ് ഗ്രൂപ്പില്‍ അലേര്‍ട്ടുകള്‍ നല്‍കിയെങ്കിലും മുന്നൊരുക്കം നടത്തിയില്ല. ആംബുലന്‍സ് എത്തുന്ന വിവരം സെക്യൂരിറ്റി വിഭാഗത്തെ അറിയിക്കുന്നതിലും വീഴ്ച പറ്റി. അവയവം അടങ്ങിയ പെട്ടി ഏറ്റുവാങ്ങാന്‍ ബന്ധപ്പെട്ട വകുപ്പിലെ ഡോക്ടര്‍മാര്‍ എത്തിയില്ലെന്നും പറയുന്നു.
സംഭവത്തില്‍ വീഴ്ച പറ്റിയിട്ടില്ലെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് വിശദീകരണം നല്‍കിയെങ്കിലും ഇത് തള്ളിക്കൊണ്ടാണ് നെഫ്രോളജി, യൂറോളജി മേധാവികളെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
source https://www.sirajlive.com/patient-dies-during-kidney-transplant-surgery-case-registered-for-unnatural-death.html
إرسال تعليق