കൊച്ചി | മട്ടാഞ്ചേരിയില്‍ ലക്ഷങ്ങള്‍ വില വരുന്ന ലഹരിമരുന്നുമായി യുവാവ് അറസ്റ്റില്‍. മട്ടാഞ്ചേരി സ്വദേശി ഷമീറാണ് എക്‌സൈസിന്റെ പിടിയിലായത്. പ്രതിയില്‍ നിന്ന് 300 ഗ്രാം എംഡിഎംഎ എക്‌സൈസ് പിടിച്ചെടുത്തു.ഇതിന് വിപണിയില്‍ പത്ത് ലക്ഷം രൂപയോളം വിലവരും.
ബെംഗളൂരുവില്‍ നിന്നാണ് പ്രതി എംഡിഎംഎ കൊണ്ടുവന്നിരുന്നത്. ഒരു ഗ്രാമിന് 3,000 രൂപയ്ക്ക് വാങ്ങുന്ന എംഡിഎംഎ 4,000 മുതല്‍ 6,000 രൂപ എന്ന നിരക്കിലായിരുന്നു കൊച്ചിയില്‍ വില്‍പ്പന.
source https://www.sirajlive.com/youth-arrested-with-lakhs-of-mdma.html
Post a Comment