പോലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവം; ഇന്ന് ഡിജിപിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

കോഴിക്കോട് |വടകരയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തില്‍ ഉത്തരമേഖല ഐജി ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സംസ്ഥാന പോലീസ് മേധാവിക്ക് സമര്‍പ്പിക്കും. കേസന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഉടന്‍ നല്‍കണമെന്നാവശ്യപ്പെട്ട് മെഡി. കോളജ് അധികൃതര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. മരണത്തില്‍ നടപടിക്ക് വിധേയരായ പോലീസ് ഉദ്യോഗസ്ഥരുടെ മൊഴിയും അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തും

വടകരയില്‍ കസ്റ്റഡിയിലെടുത്ത സജീവന്‍, പോലീസ് സ്റ്റേഷന്‍ വളപ്പില്‍ കുഴഞ്ഞുവീണ് മരിച്ചതില്‍ പോലീസുകാര്‍ക്ക് ഗുരുതര വീഴ്ചയുണ്ടായി എന്നാണ് ഉത്തരമേഖല ഐജി ടി. വിക്രമിന്റെ കണ്ടെത്തല്‍. എസ് ഐ ഉള്‍പ്പെടെ പോലീസുകാര്‍ക്കെതിരെയെടുത്ത നടപടിയുടെ വിശദാംശങ്ങള്‍ കൂടി ഉള്‍ക്കാളളിച്ച റിപ്പോര്‍ട്ടാണ് ഐ ജി നല്‍കുക



source https://www.sirajlive.com/incident-of-death-of-young-man-in-police-custody-a-report-will-be-submitted-to-the-dgp-today.html

Post a Comment

Previous Post Next Post