സജി ചെറിയാന്റെ രാജിക്കായി പ്രതിപക്ഷ പ്രതിഷേധം; നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

തിരുവനന്തപുരം |  ഭരണഘടനയെ തള്ളിപ്പറഞ്ഞ മന്ത്രി സജി ചെറിയാന്‍ രാജിവെക്കണം എന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. ചോദ്യോത്തര വേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷ അംഗങ്ങള്‍ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധം തുടങ്ങി. സ്പീക്കര്‍ ഡയസിലേക്ക് വന്നപ്പോള്‍ തന്നെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം മുദ്രാവാക്യമുയര്‍ത്തി.മുഖ്യമന്ത്രിക്കെതിരേയും പ്രതിപക്ഷം മുദ്രാവാക്യമുയര്‍ത്തി.

സജി ചെറിയാനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആക്ഷേപം. ചോദ്യോത്തരവേള നടപടികളിലേക്ക് സ്പീക്കര്‍ കടന്നപ്പോള്‍ പ്രതിപക്ഷ നേതാവ് ഇടപെട്ട് സംസാരിച്ചു. ഭരണഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയ മന്ത്രി സഭയിലുള്ള സാഹചര്യത്തില്‍ ചോദ്യോത്തര വേള നിര്‍ത്തിവച്ച് അടിയന്തര പ്രമേയം അടിയന്തരമായി പരിഗണിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. എന്നാല്‍ നടപടിക്രമങ്ങള്‍ പാലിച്ച് മുന്നോട്ടുപോകാമെന്ന് സ്പീക്കര്‍ വ്യക്തമാക്കി.

ഭരണപ്രതിപക്ഷ വാക്പോര് രൂക്ഷമായതോടെ ചോദ്യോത്തര വേളയും ശൂന്യവേളയും സ്പീക്കര്‍ റദ്ദാക്കി മറ്റ് നടപടികളിലേക്ക് കടന്നു. തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. എട്ട് മിനുട്ട് മാത്രമാണ് സഭ ചേര്‍ന്നത്.



source https://www.sirajlive.com/opposition-protests-for-saji-cherian-39-s-resignation-assembly-adjourned-for-today.html

Post a Comment

Previous Post Next Post