പ്രക്ഷോഭത്തെ നേരിടാന്‍ ശ്രീലങ്കന്‍ സൈന്യത്തിന് നിര്‍ദേശം

കൊളംബോ | ജനകീയ പ്രക്ഷോഭത്തില്‍ പിടിച്ചുനില്‍ക്കാനാകാതെ പ്രസിഡന്റ് ഗോതബായ രജപക്‌സെ രാജ്യംവിട്ടെങ്കിലും ശ്രീലങ്കയിലെ രാഷ്ട്രീയ അസ്ഥിരത കൂടുതല്‍ ശക്തമാകുന്നു. പ്രതിഷേധക്കാരെ അടിച്ചമര്‍ത്താന്‍ താത്കാലിക പ്രസിഡന്റ് റെനില്‍ വിക്രമസിംഗെ നിര്‍ദേശം നല്‍കിയതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. സാമ്പത്തിക അസ്ഥിരതയിലുള്ള ലങ്കയില്‍ ഭരണമാറ്റമില്ലാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് പ്രക്ഷോഭകര്‍. എന്നാല്‍ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ഏത് മാര്‍ഗവും സ്വീകരിക്കാമെന്ന സൈന്യത്തിനുള്ള അധികൃതരുടെ നിര്‍ദേശം ലങ്കയെ ദീര്‍ഘാകാലം അശാന്തിയിലേക്ക് തള്ളിയിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്.

അതിനിടെ കഴിഞ്ഞ ദിവസം മാലിദ്വീപിലേക്ക് കടന്ന ഗോതബായ രാജപക്‌സെ സിങ്കപ്പൂരിലേക്ക് മാറിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. മാലിദ്വീപില്‍ ഒരു ദിവസം ആറ് ലക്ഷം വാടകയുള്ള റിസോര്‍ട്ടിലാണ് അദ്ദേഹം താമസിക്കുന്നതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിച്ച് പ്രസിഡന്റും കുടുംബവും ആഢംബര ജീവിതം നയിക്കുകയാണെന്ന് പ്രക്ഷോഭകര്‍ പറയുന്നു.

മാലദ്വീപിലേക്കുള്ള പ്രസിഡന്റെ ഒളിച്ചോട്ടത്തിന് പിന്നാലെ പ്രതിഷേധക്കാര്‍ സമരത്തിന്റെ വീര്യം കൂട്ടിയിട്ടുണ്ട്. ആയിരക്കണക്കിന് ആളുകള്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ ഓഫീസിലും വസതിയിലുമായി തങ്ങുകയാണ്. കൊളംബോയില്‍ പ്രതിഷേധക്കാരും സൈന്യവും തമ്മില്‍ ഏറ്റമുട്ടി.

 

 

 



source https://www.sirajlive.com/the-sri-lankan-army-has-been-instructed-to-deal-with-the-agitation.html

Post a Comment

Previous Post Next Post