സംസ്ഥാനത്ത് അതിശക്ത മഴ: രണ്ട് മരണം

ഇടുക്കി/ കോഴിക്കോട് സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ രണ്ട് മരണം. ഇടുക്കി കോഴിക്കാനത്ത് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് യുവതിയും കോഴിക്കോട് മെഡിക്കല്‍ കോളജ് ക്യാമ്പസ് റോഡില്‍ തെങ്ങ് വീണ് ബൈക്ക് യാത്രികനുമാണ് മരിച്ചത്.

അശ്വിന്‍ തോമസ് (20) എന്ന യുവാവാണ് ഇന്നലെ രാത്രി കോഴിക്കോടുണ്ടായ അപകടത്തില്‍ മരിച്ചത്. ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ തെങ്ങ് വീഴുകയായിരുന്നു. അശ്വിനെ ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരണപ്പെടുകയായിരുന്നു.

മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഇടുക്കി കോഴിക്കാനം എസ്റ്റേറ്റിലെ പുഷ്പ എന്ന് വിളിക്കുന്ന ഭാഗ്യമാണ് മരിച്ചത്. നാട്ടുകാര്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിലെത്തിയ ഫയര്‍ഫോഴ്‌സ് ഭാഗ്യത്തെ ഉടന്‍ പുറത്തെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഇന്ന് പുലര്‍ച്ചെ നാല് മണിക്കാണ് വീടിന്റെ അടുക്കള ഭാഗത്തേക്കാണ് മണ്ണിടിഞ്ഞു വീണത്. പുഷ്ട അടുക്കളയയ്ക്ക് സമീപത്ത് നില്‍ക്കവേയാണ് അപകടമുണ്ടായത്. ഭര്‍ത്താവിനും കുട്ടിക്കും പരുക്കേറ്റിട്ടില്ല. ലയത്തിന് പുറകിലുള്ള മണ്ണ് ഇടിഞ്ഞുവീഴുകയായിരുന്നുവെന്നാണ് വിവരം.

 

 

 

 

 

 



source https://www.sirajlive.com/heavy-rains-in-the-state-two-dead.html

Post a Comment

Previous Post Next Post