പൂനൂർ | ഒരു ബെഞ്ചിലിരുന്ന് ഇരട്ടി വിജയം നേടിയ സന്തോഷത്തിലാണ് മദീനത്തുന്നൂർ സയൻസ് അക്കാദമി വിദ്യാർഥികളായ മുഹമ്മദ് ഉവൈസ് കെ, മുഹമ്മദ് ഇസ്ഹാഖ്, മുഹമ്മദ് ഉവൈസ് പി കെ എന്നിവർ. ജാമിഅതുൽ ഹിന്ദ് ഫൈനൽ പരീക്ഷയിൽ സംസ്ഥാന തലത്തിൽ സെക്കൻഡറി വിഭാഗത്തിൽ ആദ്യ രണ്ട് റാങ്കുകൾ കരസ്ഥമാക്കിയ മൂന്ന് പേരും നേരത്തേ എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയിരുന്നു. കൊവിഡ് കാലത്തെ പ്രതികൂല സാഹചര്യങ്ങളെ ഊർജസ്വലതയോടെ ഉപയോഗപ്പെടുത്തിയാണ് തിളക്കമുള്ള നേട്ടം ഇവർ കൈവരിച്ചത്. ജാമിഅ മദീനത്തതുന്നൂറിന് കീഴിൽ മലപ്പുറം ഐക്കരപ്പടിയിലുള്ള ഹസനിയ്യ സയൻസ് അക്കാദമി ക്യാമ്പസിലും മർകസ് പബ്ലിക് സ്കൂളിലുമായിരുന്നു ഇവരുടെ പഠനം.
മലപ്പുറം വളാഞ്ചേരി സ്വദേശിയായ ശറഫുദ്ദീൻ നിസാമി- ഉമ്മു സൽമ ദമ്പതികളുടെ മകനാണ് മുഹമ്മദ് ഉവൈസ് കെ. മലപ്പുറം പുകയൂർ സ്വദേശിയായ ഇസ്ഹാഖ്, മീറാൻ സഖാഫി – നജ്മുന്നിസ ദമ്പതികളുടെ മകനാണ്. കോഴിക്കോട് തലയാട് സ്വദേശികളായ സൈതലവി സഖാഫി – ശഫീദ ദമ്പതികളുടെ മകനാണ് മുഹമ്മദ് ഉവൈസ് പി കെ. ജാമിഅ മദീനത്തുന്നൂറിനു കീഴിൽ അഞ്ച് വർഷത്തെ ഫൗണ്ടേഷൻ ഇൻ പ്യുയർ സയൻസും ഒരു വർഷത്തെ ഫിനിഷിംഗ് കോഴ്സും പൂർത്തിയാക്കിയതിന് ശേഷം ഐ ഐ ടിയിൽ സയൻസിൽ ഗവേഷണം ചെയ്യുകയാണ് മൂവരുടെയും സ്വപ്നം.
മികച്ച നേട്ടം കൈവരിച്ച വിദ്യാർഥികളെയും അധ്യാപകരേയും മാനേജ്മെന്റിനേയും ജാമിഅ മദീനത്തുന്നൂർ ചെയർമാൻ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരും റെക്ടർ ഡോ.മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിയും അഭിനന്ദിച്ചു.
source https://www.sirajlive.com/students-of-madinathunur-science-academy-achieved-a-rare-feat-by-sitting-on-a-bench.html
إرسال تعليق