വര്‍ഷകാല സമ്മേളനത്തിന്റെ എട്ടാം ദിനമായ ഇന്നും കടുത്തപ്രതിഷേധത്തിന് പ്രതിപക്ഷം

ന്യൂഡല്‍ഹി പാര്‍ലിമെന്റിന്റെ വര്‍ഷകാല സമ്മേളത്തിന്റെ എട്ടാം ദിനമായ ഇന്നും ശക്തമായ പ്രതിഷേധത്തിന് പ്രതിപക്ഷ നീക്കം. വിലക്കയറ്റം, ജി എസ് ടി, സോണിയാ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്യല്‍ തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തി പ്രതിഷേധം തുടരുന്ന പ്രതിപക്ഷം പാര്‍ലിമെന്റ് സ്തംഭിപ്പിക്കും.അടിയന്തര പ്രമേയങ്ങള്‍ക്ക് അനുമതി നല്‍കാത്തതും എംപിമാരുടെ സസ്‌പെന്‍ഷനും ഉയര്‍ത്തിക്കാട്ടിയാകും പ്രതിപക്ഷത്തിന്റെ പ്രതിഷേധം.

അതിനിടെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എം പിമാര്‍ക്ക് പിന്തുണ അറിയിച്ചുള്ള എം പിമാരുടെ രാപ്പകല്‍ സമരം പാര്‍ലമെന്റിലെ ഗാന്ധി പ്രതിമ്ക്ക് മുന്നില്‍ തുടരുകയാണ്. സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നതുവരെ സമരം തുടരുമെന്ന് എം പിമാര്‍ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി ഇരു സഭകളിലുമായി 24 എം പിമാരാണ് സസ്‌പെന്‍ഷനിലായത്. പാര്‍ലമെന്റിനു പുറത്തേക്ക് സമരം വ്യാപിപ്പിക്കുന്നതിനെ കുറിച്ചതും പ്രതിപക്ഷ പാര്‍ട്ടികള്‍ ചര്‍ച്ച നടത്തുന്നുണ്ട്.



source https://www.sirajlive.com/even-today-the-eighth-day-of-the-annual-conference-the-opposition-is-protesting-strongly.html

Post a Comment

أحدث أقدم