ബിന്ദ്യാ റാണി ദേവിക്ക് വെള്ളി; ഭാരോദ്വഹനത്തില്‍ വീണ്ടും മെഡല്‍ കൊയ്ത് ഇന്ത്യ

ബെര്‍മിങ്ഹാം | കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഭാരോദ്വഹനത്തില്‍ ഇന്ത്യക്ക് വെള്ളി. 55 കിലോ വിഭാഗത്തില്‍ ബിന്ദ്യാ റാണി ദേവിയാണ് രാജ്യത്തിനായി വെള്ളി മെഡല്‍ കരസ്ഥമാക്കിയത്. ഗെയിംസില്‍ ഇന്ത്യയുടെ നാലാം മെഡലാണിത്.

ഭാരോദ്വഹനത്തില്‍ ഇന്നലെ മീരാഭായ് ചാനുവിലൂടെ ഇന്ത്യ ആദ്യ സ്വര്‍ണം നേടിയിരുന്നു. 49 കിലോ വിഭാഗത്തിലാണ് ഇന്ത്യക്കായി ചാനു സ്വര്‍ണം കൊയ്തത്. ആകെ 201 കിലോഗ്രാം ഭാരം ഉയര്‍ത്തിയാണ് ചാനുവിന്റെ മെഡല്‍ നേട്ടം. ഇന്ത്യയുടെ രണ്ടാം മെഡലും ഭാരോദ്വഹനത്തില്‍ നിന്നായിരുന്നു. 61 കിലോ വിഭാഗത്തില്‍ ഗുരുരാജ പൂജാരിയാണ് വെങ്കലം നേടിയത്. 269 കിലോയാണ് ഉയര്‍ത്തിയത്. നേരത്തെ 55 കിലോ ഭാരദ്വോഹനത്തില്‍ സങ്കേത് മഹാദേവ് സര്‍ഗര്‍ ഇന്ത്യക്കായി വെള്ളി നേടിയാണ് മെഡല്‍ വേട്ടക്ക് തുടക്കമിട്ടത്.



source https://www.sirajlive.com/silver-for-bindya-rani-devi-india-has-again-won-a-medal-in-weightlifting.html

Post a Comment

Previous Post Next Post