തിരുവനന്തപുരം | വടക്കന്‍ കേരളത്തില്‍ ഇന്നും വ്യാപക മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്.
അറബികടലിലും ബംഗാള്‍ ഉള്‍ക്കടലിലും നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദങ്ങളും, മഹാരാഷ്ട്ര മുതല്‍ ഗുജറാത്ത് വരെയായുള്ള ന്യൂനമര്‍ദ പാത്തിയുമാണ് കാലവര്‍ഷം ശക്തമായി തുടരാന്‍ കാരണം. ന്യൂനമര്‍ദങ്ങള്‍ അകലുന്നതോടെ മഴയുടെ ശക്തി കുറയാനാണ് സാധ്യത. നാളെയോടെ മഴ കുറഞ്ഞേക്കും.
കേരളാ തീരത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിന് തടസ്സമില്ല. എന്നാല്‍ ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത ഉള്ളതിനാല്‍ തീരമേഖലയില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
source https://www.sirajlive.com/widespread-rain-likely-in-north-kerala-today-yellow-alert-in-five-districts.html
إرسال تعليق