നടന്‍ പ്രതാപ് പോത്തന്‍ അന്തരിച്ചു

ചെന്നൈ | നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ (70)  അന്തരിച്ചു. ചെന്നൈയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തനിച്ചായിരുന്നു ഫ്‌ളാറ്റില്‍ താമസിച്ചിരുന്നത്. മരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.

മലയാളം, തമിഴ്, തെുലങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലായി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നാടകത്തിലൂടെയാണ് സിനിമയിലെത്തിയത്‌. 12 സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഭരതന്‍ സംവിധാനം ചെയ്ത ആരവം ആണ് ആദ്യ സിനിമ. മോഹന്‍ലാല്‍ ചിത്രമായ ബറോസാണ് അവസാന ചിത്രം. ആരവം, തകര, ചാമരം, നെഞ്ചത്തെ കിള്ളാതെ, പന്നീര്‍ പുഷ്പ്പങ്ങള്‍, നിറം സിവപ്പു, ഡെയ്‌സി, 22 ഫീമെയില്‍ കോട്ടയം എന്നിവയാണ് ശ്രദ്ധേയ സിനിമകള്‍.

തിരുവല്ലയിലെ കുളത്തുങ്കല്‍ പോത്തന്റെയും പൊന്നമ്മ പോത്തന്റെയും മകനായായിരുന്നു പ്രതാപ് പോത്തന്റെ ജനനം. പിതാവ് കുളത്തുങ്കല്‍ പോത്തന്‍ അറിയപ്പെടുന്ന ബിസിനസ
കാരനായിരുന്നു. സിനിമാ നിര്‍മാതാവായ ഹരിപോത്തന്‍ പ്രതാപിന്റെ ജ്യേഷ്ഠ സഹോദരനാണ്.

ചലച്ചിത്ര താരം രാധിക, അമല സത്യനാഥ് എന്നിവര്‍ ഭാര്യമാരായിരുന്നു. രണ്ട് വിവാഹ ബന്ധവും പിന്നീട് വേര്‍പ്പെടുത്തിയിരുന്നു. ഗായികയായ കേയ പോത്തന്‍ മകളാണ്

 

 

 



source https://www.sirajlive.com/actor-prathap-pothan-passed-away.html

Post a Comment

Previous Post Next Post