തിരുവനന്തപുരം | നിസാമുദ്ദീന്‍ എക്സ്പ്രസില്‍ യാത്രക്കാരുടെ ബാഗുകള്‍ക്കിടയില്‍ പാമ്പിനെ കണ്ടെത്തി. തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടേക്ക് തിരിച്ച ട്രെയിനില്‍ ഇന്നലെ രാത്രിയാണ് പാമ്പിനെ കണ്ടത്. ട്രെയിന്‍ തിരൂരിലെത്തിയപ്പോഴാണ് പാമ്പിനെ ആദ്യം കാണുന്നത്. ഇതോടെ യാത്രക്കാര്‍ പേടിച്ച് ബഹളം വെച്ചു. യാത്രക്കാരിലൊരാള്‍ വടികൊണ്ട് പാമ്പിനെ കുത്തിപ്പിടിച്ചെങ്കിലും പാമ്പിനെ കൊല്ലരുതെന്ന മറ്റു യാത്രക്കാരുടെ ആവശ്യം മാനിച്ച് വടി മാറ്റുകയും പാമ്പ് മൂന്നോട്ട് നീങ്ങുകയുമായിരുന്നു. കോഴിക്കോട് സ്റ്റേഷനില്‍ വെച്ച് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെങ്കിലും പിന്നീട് പാമ്പിനെ കണ്ടെത്താനായിട്ടില്ല.
source https://www.sirajlive.com/snake-on-nizamuddin-express.html
Post a Comment