ന്യൂഡല്‍ഹി | 18നും 59നും ഇടയില്‍ പ്രായമുള്ളവര്‍ക്കുള്ള സൗജന്യ ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ വിതരണം ഇന്ന് മുതല്‍ ആരംഭിക്കും. വാക്‌സിനേഷന്‍ അമൃത് മഹോത്സവ് എന്ന പേരില്‍ 75 ദിവസം നീണ്ടു നില്‍ക്കുന്ന വാക്‌സിന്‍ വിതരണമാണ് ഇന്നാരംഭിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം പ്രമാണിച്ചാണ് വാക്‌സിനേഷന്‍ യജ്ഞം .18 ഉം അതിന് മുകളിലും പ്രായമുള്ളവരില്‍ എട്ട് ശതമാനം, 60 വയസും അതില്‍ മുകളിലുമുള്ളവരില്‍ 27ശതമാനവുാണ് ഇതിനകം ബൂസ്റ്റര്‍ സ്വീകരിച്ചിട്ടുള്ളത്. രാജ്യത്ത് വീണ്ടും കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ബൂസ്റ്റര്‍ ഡോസ് വതിരണം.
source https://www.sirajlive.com/distribution-of-free-booster-dose-vaccine-from-today.html
إرسال تعليق