ന്യൂഡല്‍ഹി | ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് ജാവലിന്‍ ത്രോയില്‍ ഇന്ത്യക്കായി വെള്ളി മെഡല്‍ നേടിയ നീരജ് ചോപ്രക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് ഇന്ത്യന്‍ കായികചരിത്രത്തിലെ സവിശേഷ നിമിഷമാണെന്ന് മോദി ട്വീറ്റ് ചെയ്തു. ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തില്‍ ഇന്ത്യയുടെ രണ്ടാമത്തെ മെഡലാണ് ഇന്ന് നീരജ് ചോപ്ര നേടിയത്.
കടുത്ത പോരാട്ടത്തില്‍ 88.13 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് നീരജ് വെള്ളി മെഡല്‍ സ്വന്തമാക്കിയത്. ആദ്യ ശ്രമത്തില്‍ത്തന്നെ 90.46 മീറ്റര്‍ ദൂരം പിന്നിട്ട നിലവിലെ ചാംപ്യന്‍ ഗ്രനാഡയുടെ ആന്ഡേഴ്സന് പീറ്റേഴ്സന് സ്വര്‍ണം നിലനിര്‍ത്തി. നാലാം ശ്രമത്തിലാണ് ചോപ്ര വെള്ളി ദൂരം കണ്ടെത്തിയത്. 2019ലും പീറ്റേഴ്സണായിരുന്നു സ്വര്‍ണം.
source https://www.sirajlive.com/prime-minister-congratulated-neeraj-on-winning-the-silver-medal.html
إرسال تعليق