തിരുവനന്തപുരം | തൊഴിലാളികളുടെ അവകാശസംരക്ഷണത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമാണെങ്കിലും വികസന സൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ക്കുന്ന തരത്തിലുള്ള ഇടപെടലുകള്‍ അംഗീകരിക്കാവുന്നതല്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി.തൊഴിലാളികളെ നിയമിക്കാനുള്ള ചുമതല തൊഴിലുടമയ്ക്കാണ്. തൊഴിലാളി യൂണിയനുകള്‍ ഇക്കാര്യത്തില്‍ ഇടപെടേണ്ടതില്ല. വന്‍കിട നിര്‍മ്മാണ സൈറ്റുകളില്‍ തൊഴിലാളി നിയമനത്തില്‍ ട്രേഡ് യൂണിയനുകള്‍ ഇടപെടുന്ന സ്ഥിതിയുണ്ട്. സംരംഭത്തില്‍ അനുയോജ്യരായ തൊഴിലാളികളെ നിയമിക്കുവാനുള്ള അവകാശം തൊഴിലുടമകള്‍ക്കാണ്. ഇത് ട്രേഡ് യൂണിയനുകള്‍ ഏറ്റെടുക്കുന്നത് തെറ്റായ പ്രവണതകള്‍ക്ക് വഴിയൊരുക്കും. ഇതു സംബന്ധിച്ച പരാതികള്‍ അന്വേഷിക്കാന്‍ മന്ത്രി ലേബര്‍ കമ്മിഷണറോട് ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് ചേര്‍ന്ന വ്യവസായ ബന്ധബോര്‍ഡ് യോഗത്തിലാണ് ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായ മന്ത്രി ഇക്കാര്യം അറിയിച്ചത്.
തോട്ടം ലയങ്ങളിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് തൊഴില്‍ വകുപ്പും വ്യവസായവകുപ്പും സംയുക്തമായി പരിശോധിച്ച് തീരുമാനമെടുക്കും. ക്ഷേമനിധി ബോര്‍ഡുകളുടെ പ്രവര്‍ത്തനം കാര്യക്ഷമാക്കുന്നതിന് ചെയര്‍മാന്‍മാര്‍, എക്സിക്യുട്ടീവ് ഓഫീസര്‍മാര്‍ തൊഴിലാളി സംഘടനാ പ്രതിനിധികള്‍ എന്നിവരുടെ യോഗം ചേരും. മിനിമം വേതനം നിഷേധിക്കുന്നത് സംബന്ധിച്ച പരാതികളെ ഗൗരവമായി കാണും.
source https://www.sirajlive.com/the-employer-is-responsible-for-hiring-the-workers-unions-should-not-interfere-minister-v-sivankutty.html
إرسال تعليق