കോഴിക്കോട് | ഗവേഷണ പഠനങ്ങൾക്ക് പ്രസക്തി വർധിച്ച സാഹചര്യത്തിൽ ഗവേഷണ തത്പരരായ ബിരുദ, ബിരുദാനന്തര വിദ്യാർഥികൾക്ക് സമഗ്ര പരിശീലനം ലക്ഷ്യമാക്കി നടക്കുന്ന റിസർച്ച് കോൺഗ്രിഗോ വർക്ക് ഷോപ്പിന് അരീക്കോട് മജ്മഅ് വേദിയാകും. ജൂലൈ 21ന് രാവിലെ പത്തിന് ആരംഭിക്കുന്ന ശിൽപ്പശാല വൈകുന്നേരം നാല് വരെ നീണ്ടുനിൽക്കും. നേരത്തേ രജിസ്റ്റർ ചെയ്യുന്നവർക്കാണ് പ്രവേശനം.
പി എച്ച് ഡി ഗവേഷണത്തിന് തത്പരരായ വിദ്യാർഥികളെ കേന്ദ്രീകരിച്ച് നടക്കുന്ന വ്യത്യസ്ത സെഷനുകളിൽ അക്കാദമിക് വിദഗ്ധരുടെ ക്ലാസുകളുണ്ടാകും. ഡോക്ടറൽ റിസർച്ചിൻ്റെ പ്രാധാന്യം എന്ന വിഷയത്തിൽ ഡോ.ഫൈസൽ സിദ്ദീഖി ഉളിയിൽ ക്ലാസെടുക്കും. അക്കാദമിക് കോൺഫറൻസുകളിൽ പങ്കെടുക്കേണ്ട രീതിശാസ്ത്രവും പ്രബന്ധാവതരണത്തെയും കുറിച്ച് ഡോ.ഉമറുൽ ഫാറൂഖ് സിദ്ദീഖി കോട്ടുമലയും വിഷയം, ഗൈഡ് എന്നിവ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടു യഥാക്രമം ഡോ.ഫൈസൽ സിദ്ദീഖി രണ്ടത്താണിയും ഡോ.ശുകൂർ സിദ്ദീഖി ഊരകവും ക്ലാസെടുക്കും. വിഷയ സംഗ്രഹത്തെ കുറിച്ച് ഡോ.സിദ്ദീഖ് സിദ്ദീഖി ഇരിങ്ങൽ സംസാരിക്കും.
ദേശീയ അന്തർദേശീയ ഫെല്ലോഷിപ്പുകളെ പരിചയപ്പെടുത്തുന്ന സെഷന് ഡോ.നാസർ സിദ്ദീഖി വളപുരം നേതൃത്വം നൽകും. റിസർച്ച് റിവ്യൂ രചനയുമായി ബന്ധപ്പെട്ട് ഡോ.ഇബ്രാഹിം സിദ്ദീഖി ചെമ്മലശ്ശേരി, ഡോ.ഇർഫാൻ സിദ്ദീഖി സംസാരിക്കും. ഗവേഷണ തൽപരരായ വിദ്യാർഥികൾക്ക് രജിസ്ട്രേഷനും മറ്റ് വിവരങ്ങൾക്കും ബന്ധപ്പെടാം: 7356663800, 99108 74902.
source https://www.sirajlive.com/research-congrego-a-one-day-workshop-for-research-enthusiasts.html
إرسال تعليق