പാർലിമെന്റ് വളപ്പിൽ ലഘുലേഘകളും പ്ലക്കാർഡുകളും നിരോധിച്ച് പുതിയ സർക്കുലർ

ന്യൂഡൽഹി | പാർലമെന്റിന്റെ വർഷകാല സമ്മേളനം തിങ്കളാഴ്ച തുടങ്ങാനിരിക്കെ സഭയിൽ ലഘുലേഖകൾ വിതരണം ചെയ്യുന്നതും പ്ലക്കാർഡുകൾ ഉയർത്തുന്നതും വിലക്കി പുതിയ സർക്കുലർ. ലോക്‌സഭാ സെക്രട്ടേറിയറ്റ് ആണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.

സാഹിത്യകൃതികളോ ചോദ്യാവലിയോ ലഘുലേഖകളോ പത്രക്കുറിപ്പുകളോ അച്ചടിച്ചതോ മറ്റോ ആയ ഏതെങ്കിലും വിഷയങ്ങളോ സ്പീക്കറുടെ മുൻകൂർ അനുമതിയില്ലാതെ വിതരണം ചെയ്യാൻ പാടില്ലെന്ന് സർക്കുലറിൽ പറയുന്നു.പാർലമെന്റ് ഹൗസ് കോംപ്ലക്സിനുള്ളിൽ പ്ലക്കാർഡുകളും കർശനമായി നിരോധിച്ചതായി സർക്കുലറിൽ വ്യക്തമാക്കുന്നു.

പാർലമെന്റ് കോംപ്ലക്‌സിനുള്ളിൽ പ്രകടനങ്ങളും ധർണകളും വിലക്കി നേരത്തെ രാജ്യസഭാ സെക്രട്ടേറിയറ്റ് സർക്കുലർ ഇറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ലോക്സഭാ സെക്രട്ടേറിയറ്റിന്റെ ഉത്തരവ് കൂടി വരുന്നത്.

പ്രതിപക്ഷ അംഗങ്ങൾ ഇരിപ്പിടങ്ങളിൽ നിന്ന് പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിക്കുന്നത് പലപ്പോഴും സഭാ സമ്മേളനങ്ങളിൽ കാണാം. ചില അവസരങ്ങളിൽ പ്ലക്കാർഡുകളും ലഘുലേഖകളും വലിച്ചുകീറുകയും ഡയസിലേക്ക് എറിയുകയും ചെയ്യാറുണ്ട്.



source https://www.sirajlive.com/new-circular-banning-leaflets-and-placards-in-parliament-premises.html

Post a Comment

أحدث أقدم