കാസർകോട് | പഴയ ചൂരിയിലെ മദ്‌റസ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവി(27)യെ കൊലപ്പെടുത്തിയ കേസിലെ അന്തിമവാദം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഈ മാസം 24ലേക്ക് മാറ്റി. വാദം തുടരുന്നതിനായി കേസ് ഇന്നലെ എടുക്കേണ്ടതായിരുന്നു. എന്നാൽ ചില അസൗകര്യങ്ങൾ കാരണം മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നു.
കേളുഗുഡ്ഡെ അയ്യപ്പനഗറിലെ അജേഷ് (അപ്പു), കേളുഗുഡ്ഡെയിലെ നിതിൻ കുമാർ, അഖിലേഷ് (അജി) എന്നിവരാണ് കേസിലെ പ്രതികൾ. 2017 മാർച്ച് 20ന് രാത്രിയാണ് പള്ളിയിലെ താമസ സ്ഥലത്ത് അതിക്രമിച്ച് കയറിയ സംഘം റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.
source https://www.sirajlive.com/riyaz-maulvi-assassination-final-argument-postponed-to-24.html
إرسال تعليق