മട്ടാഞ്ചേരി | ഇ പോസ് യന്ത്രത്തില്‍ ക്രമീകരണമാകാത്തതിനാല്‍ ഇന്നലെ മുതല്‍ മുന്‍ഗണനേതര വിഭാഗങ്ങള്‍ക്ക് വിതരണം ചെയ്യേണ്ടിയിരുന്ന സ്‌പെഷ്യല്‍ അരി വിതരണം നടന്നില്ല. നീല, വെള്ള കാര്‍ഡുകാര്‍ക്കാണ് ഓണത്തോടനുബന്ധിച്ച് പത്ത് കിലോ സ്‌പെഷ്യല്‍ അരി വിതരണം ചെയ്യുമെന്ന് ഭക്ഷ്യ വകുപ്പ് അറിയിച്ചത്. എന്നാല്‍ ഇ പോസ് യന്ത്രത്തില്‍ ഇത് സംബന്ധിച്ച് ക്രമീകരണം നടത്താത്തത് മൂലം കാര്‍ഡ് ഉടമകളും ഒപ്പം റേഷന്‍ വ്യാപാരികളും പ്രയാസത്തിലായി.
കിലോ പത്ത് രൂപ തൊണ്ണൂറ് പൈസ നിരക്കില്‍ വിതരണം ചെയ്യാനായിരുന്നു നിര്‍ദേശം. ഇത് സംബന്ധിച്ച് സര്‍ക്കുലറും ഭക്ഷ്യ വകുപ്പ് ഇറക്കിയിരുന്നു. എന്നാല്‍ ഇന്നലെ ഇതിന് ക്രമീകരണമായില്ല. വിതരണത്തിന് മൈനസ് ബില്ലിംഗ് ഏര്‍പ്പെടുത്തി വിതരണം നടത്തുവാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് റേഷന്‍ വ്യാപാരികള്‍ ആവശ്യപ്പെട്ടു. കൊവിഡ് കാലത്ത് വിതരണം ചെയ്ത സൗജന്യ കിറ്റിന്റെ കമ്മീഷന്‍ ഓണത്തിന് മുമ്പായി വിതരണം ചെയ്യണമെന്നും ആള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
ഈ മാസത്തെ റേഷന്‍ കമ്മീഷന്‍ ഓണത്തിന് മുമ്പായി വിതരണം ചെയ്യുക, സെപ്തംബര്‍ നാല് ഞായറാഴ്ച റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിവസമായതിനാല്‍ ഒമ്പതിന് വെള്ളിയാഴ്ച അവധി നല്‍കുക, ഓണക്കിറ്റ് വിതരണം സെപ്തംബര്‍ അവസാനം വരെ നീട്ടി എല്ലാവര്‍ക്കും കിറ്റ് ലഭിക്കാനുള്ള സൗകര്യം ഒരുക്കുക എന്നിവയാണ് മറ്റ് ആവശ്യങ്ങൾ.
source https://www.sirajlive.com/special-rice-supply-in-crisis.html
إرسال تعليق