സയ്യിദ് ഹബീബ് റഹ്മാൻ നൂറാനിക്ക് ഡോക്ടറേറ്റ്

പൂനൂർ | ജാമിഅ മദീനത്തുന്നൂർ പൂർവ വിദ്യാർഥിയും ഫാറൂഖ് കോളേജ് അസി. പ്രൊഫസറുമായ സയ്യിദ് ഹബീബ് റഹ്മാൻ നൂറാനിക്ക് ഡോക്ടറേറ്റ് ലഭിച്ചു. ഡൽഹി ജാമിഅ മില്ലിയ ഇസ്ലാമിയ യൂനിവേഴ്സിറ്റിയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇസ്ലാമിക് സ്റ്റഡീസിൽ നിന്ന് “ഇസ്ലാമിക് റിലീജ്യസ് സയൻസിൽ സ്വാതന്ത്ര്യാനന്തരം കേരളത്തിലുണ്ടായ വികാസം ” എന്ന വിഷയത്തിലായിരുന്നു ഗവേഷണം.

നേരത്തേ പൂനൂർ ജാമിഅ മദീനത്തുന്നൂറിൽ നിന്ന് ഫൗണ്ടേഷൻ ഇൻ ഹ്യൂമൻ സയൻസ്, ബാച്ചിലർ ഇൻ ഇസ്ലാമിക് സ്റ്റഡീസ് എന്നീ കോഴ്‌സുകളിൽ ഏഴ് വർഷത്തെ പഠനം നടത്തിയിരുന്നു. ശേഷം ഡല്‍ഹി ജാമിഅ മില്ലിയ ഇസ്ലാമിയ്യ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇസ്ലാമിക് സ്റ്റഡീസിൽ പി ജിയും വെസ്റ്റ് ഏഷ്യൻ സ്റ്റഡീസിൽ എം ഫിലും പൂർത്തിയാക്കി. നിലവില്‍ കോഴിക്കോട് ഫാറൂഖ് കോളേജിൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഇസ്ലാമിക്‌ ഹിസ്റ്ററിയിൽ അസിസ്റ്റന്റ് പ്രൊഫസറാണ്.

വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ബശീർ കോയ തങ്ങളുടെയും സുഹറ ബീവിയുടെയും മകനാണ്. ജാമിഅ മദീനത്തുന്നൂർ ചെയർമാൻ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, റെക്ടർ ഡോ.എ പി മുഹമ്മദ്‌ അബ്ദുൽ ഹക്കീം അസ്ഹരി അഭിനന്ദിച്ചു.



source https://www.sirajlive.com/doctorate-to-syed-habib-rehman-noorani.html

Post a Comment

Previous Post Next Post