കോഴിക്കോട് | കോഴിക്കോട് കുറ്റ്യാടി കൈവേലിയില്‍ മര്‍ദനമേറ്റ യുവാവ് മരിച്ചു. വളയം ചുഴലി നീലാണ്ടുമ്മലിലെ വാതുക്കല്‍ പറമ്പത്ത് വിഷ്ണു (30) ആണ് മരിച്ചത്. മര്‍ദനത്തില്‍ പരുക്കേറ്റ യുവാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
സംഭവത്തില്‍ ചീക്കോന്ന് ചമ്പിലോറ അഖിലിനെ (23) പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. സുമതി (സി ഡി എസ് മെമ്പര്‍ വളയം പഞ്ചായത്ത്) യാണ് വിഷ്ണുവിന്റെ മാതാവ്. പിതാവ്: പരേതനായ കൃഷ്ണന്‍. ഭാര്യ: ശ്രേയ. സഹോദരി: ഷിന്‍സി.
source https://www.sirajlive.com/kozhikode-kuttyadi-youth-beaten-to-death-the-accused-was-arrested.html
إرسال تعليق