കൊച്ചി | പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്‍സണ്‍ മാവുങ്കലും പോലീസും തമ്മിലുള്ള വഴിവിട്ട ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. മോന്‍സണ്‍ പോലീസ് വാഹനം ദുരുപയോഗം ചെയ്തതിനുള്ള തെളിവുകളാണ് ഇപ്പോള്‍ പുറത്ത് വന്നത്. മോന്‍സന്റെ വീട്ടിലേക്കുള്ള സാധനങ്ങള്‍ കൊണ്ടുവന്നത് ഡി ഐ ജി യുടെ കാറില്‍ ആണെന്നാണ് മുന്‍ ഡ്രൈവര്‍ ജെയ്‌സണ്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
മോന്‍സന്റെ സഹോദരിയുടെ ചേര്‍ത്തലയിലെ വീട്ടില്‍ നിന്നായിരുന്നു ഔദ്യോഗിക വാഹനത്തില്‍ മോന്‍സണ്‍ തേങ്ങയും മീനും കൊണ്ടുവന്നത്. ഇത് വ്യക്തമാാക്കുന്ന തെളിവുകള്‍ ക്രൈം ബ്രാഞ്ചിനു കൈമാറിയെന്നും ജെയ്‌സണ്‍ പറഞ്ഞു.
മോന്‍സന്‍ ഡല്‍ഹിയിലെത്തുമ്പോള്‍ നാഗാലാന്‍ഡ് പോലീസിന്റെ വാഹനമാണ് കൂട്ടിക്കൊണ്ട് പോകാന്‍ എത്തിയത്. അതോടൊപ്പം തന്നെ താമസം നാഗാലാന്‍ഡ് പോലീസിന്റെ ക്വാര്‍ട്ടേഴ്സിലുമായിരുന്നുവെന്നും മുന്‍ ഡ്രൈവറുടെ ശബ്ദരേഖയില്‍ പറയുന്നു.
ഐ ജി ലക്ഷണയ്ക്ക് എതിരെയും ആരോപണം ഉണ്ട്. കൊവിഡ് കാലത്ത് മോന്‍സന്റെ കൂട്ടുകാര്‍ക്കായി ഐ ജി ലക്ഷ്മണ വ്യാപകമായി വാഹന പാസുകള്‍ നല്‍കി. മോന്‍സന്റെ കലൂരിലെ വീട്ടില്‍ നിന്ന് ഐ ജി യുടെ പേരില്‍ ആണ് പാസ് നല്‍കിയതെന്നും പരാതിയില്‍ പറയുന്നു.ഇതെല്ലാം വ്യക്തമാക്കുന്ന വാട്‌സ് ആപ് ചാറ്റും ഫോണ്‍ സംഭാഷണവും പുറത്തു വന്നിട്ടുണ്ട്
source https://www.sirajlive.com/coconuts-and-fish-were-brought-to-monson-39-s-house-in-dig-39-s-car-ex-driver-with-disclosure.html
إرسال تعليق